ബംഗാളിലെ ബിജെപിയുടെ പരാജയം; പടക്കം പൊട്ടിച്ച് ആഘോഷമാക്കി കര്‍ഷകർ

ബംഗാളിലെ ബിജെപിയുടെ പരാജയം; പടക്കം പൊട്ടിച്ച് ആഘോഷമാക്കി കര്‍ഷകർ

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ പരാജയം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ച് ഹരിയാനയിലെ കര്‍ഷക സമരവേദി. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് കര്‍ഷകസമര വേദിയിലും ഏറെ ഉത്ക്കണ്ഠയോടെയായിരുന്നു നിരീക്ഷിച്ചത്. പശ്ചിമ ബംഗാളിലെ വിജയം കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരായ സുപ്രധാന വിജയമാണെന്നാണ് സമരവേദിയിലുള്ള കര്‍ഷകർ പ്രതികരിച്ചത് .

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരുന്നതാണ് പശ്ചിമ ബംഗാളിലെ ബിജെപി പരാജയമെന്നും ഇവര്‍ സുവ്യക്തമാക്കുന്നു . സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ബിജെപിക്കെതിരായ പ്രചാരണത്തിനായി പശ്ചിമ ബംഗാളിലെത്തിയിരുന്നു. വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണയ്ക്കെരുതെന്നായിരുന്നു ഇവരുടെ അഭ്യര്‍ത്ഥന. ഞായറാഴ്ച പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ അട്ടിമറി വിജയമാണ് നേടിയത് .

ഹിസാര്‍ ജില്ലയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരാണ് തൃണമൂലിന്‍റെ വിജയത്തിന് പിന്നാലെ മധുരം വിതരണം ചെയ്തത്. ജിന്ദില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പടക്കം പൊട്ടിച്ചാണ് തൃണമൂലിന്‍റെ വിജയം ആഘോഷിച്ചത്. അതെ സമയം യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിരുദ്ധ പ്രചാരണത്തില്‍ കര്‍ഷകര്‍ ഭാഗമാകുമെന്നും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ വെളിപ്പെടുത്തുന്നു .

Leave A Reply
error: Content is protected !!