കോ​ൺ​ഗ്ര​സ്​ വി​ട്ട ല​തി​ക സു​ഭാ​ഷിന് ഏ​റ്റു​മാ​നൂ​രി​ൽ ലഭിച്ചത് 7624 വോ​ട്ട്

കോ​ൺ​ഗ്ര​സ്​ വി​ട്ട ല​തി​ക സു​ഭാ​ഷിന് ഏ​റ്റു​മാ​നൂ​രി​ൽ ലഭിച്ചത് 7624 വോ​ട്ട്

കോ​ട്ട​യം: സീ​റ്റ്​ നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ത​ല മു​ണ്ഡ​നം​ചെ​യ്​​ത്​ കോ​ൺ​ഗ്ര​സ്​ വി​ട്ട ഏ​റ്റു​മാ​നൂ​രി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ല​തി​ക സു​ഭാ​ഷ്​​ നേ​ടി​യ​ത്​ 7624 വോ​ട്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഇവർ 6.04 ശ​ത​മാ​നം വോ​ട്ട് നേടി  നാ​ലാം​സ്ഥാ​ന​ത്താണ്.

സി.​പി.​എ​മ്മി​ലെ വി.​എ​ൻ. വാ​സ​വ​നാ​ണ്​ 58,289 വോ​ട്ട്​ നേ​ടി​ വി​ജ​യി​ച്ച​ത് (46.2 ശ​ത​മാ​നം). യു.​ഡി.​എ​ഫി​െൻറ പ്രി​ൻ​സ്​ ലൂ​ക്കോ​സ്​ 43986 വോ​ട്ടു​നേ​ടി ര​ണ്ടാം​സ്ഥാ​ന​ത്തും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. ഹ​രി​കു​മാ​ർ 13746 വോ​ട്ടു​നേ​ടി മൂ​ന്നാ​മ​തെ​ത്തു​ക​യും ചെ​യ്​​തു. ഏ​ഴു സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ നോ​ട്ട​ക്ക്​ 780 വോ​ട്ടു​ല​ഭി​ച്ചു.

സീ​റ്റ്​ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ ല​തി​ക സു​ഭാ​ഷ്​ പ​ര​സ്യ​മാ​യി ത​ല മൊ​ട്ട​യ​ടി​ച്ച്​ പാ​ർ​ട്ടി വി​ട്ട​ത്. മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം ചേ​രാ​തെ ഒ​റ്റ​ക്കു മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​െ​ട തീ​രു​മാ​നം.

Leave A Reply
error: Content is protected !!