ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കിരീടമുറപ്പിച്ച് ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കിരീടമുറപ്പിച്ച് ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കിരീടമുറപ്പിച്ച് ഇന്റർ മിലാൻ.2–ാം സ്ഥാനത്തുണ്ടായിരുന്ന അറ്റലാന്റ ഇന്നലെ സാസുവോളോയോട് 1–1 സമനില വഴങ്ങിയതാണ് ഇന്ററിനു നേട്ടമായത്.

യുവന്റസിന്റെ 9 വർഷം നീണ്ട കിരീടത്തുടർച്ച അവസാനിപ്പിക്കാനും മിലാൻ ക്ലബ്ബിനായി. ഇന്ററിന്റെ 19–ാം സീരി എ കിരീടനേട്ടമാണിത്. എസി മിലാനെ (18) മറികടന്നു.ഇന്റർ കഴിഞ്ഞ ദിവസം ക്രോറ്റോനെയെ 2–0നു തോൽപിച്ചിരുന്നു. 2009–10 സീസണിൽ ഹോസെ മൗറീഞ്ഞോ പരിശീലകനായിരിക്കവെയാണ് ഇന്റർ ഇതിനു മുൻപ് ലീഗ് കിരീടം ചൂടിയത്.

Leave A Reply
error: Content is protected !!