ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.അഹമ്മദാബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം.കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് ദയനീയമായി തോറ്റെങ്കിലും ആര്‍സിബിക്ക് തന്നെയാണ് മുന്‍തൂക്കം.ഓപ്പണിംഗില്‍ ദേവ്‌ദത്ത് പടിക്കല്‍ ഫോമിലല്ലെങ്കിലും എന്തിനും പോന്ന കോലി, എബിഡി, മാക്‌സ്‌വെല്‍ ബിഗ് ത്രീയാണ് പ്രധാന കരുത്ത്.

സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് ജയം മാത്രം നേടിയതിന്‍റെ ക്ഷീണം തീര്‍ക്കാനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് ഏഴ് വിക്കറ്റിന്‍റെ ദയനീയ തോല്‍വി വഴങ്ങി. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്‌മാന്‍മാരുടെ താളം പിഴയ്‌ക്കുന്നതാണ് പ്രധാന തലവേദന. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലവില്‍ മൂന്നാമതുണ്ട്. അതേസമയം ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത.

Leave A Reply
error: Content is protected !!