കോട്ടയത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ഞായറാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി 34.43 ശതമാനം

കോട്ടയത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ഞായറാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി 34.43 ശതമാനം

കോട്ടയംജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഞായറാഴ്ച 2,815 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 34.43 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1299 പുരുഷന്‍മാരും 1216 സ്ത്രീകളും 300 കുട്ടികളും ഉള്‍പ്പെടുന്നു.

രോഗം സ്ഥിരീകരിച്ചവരിൽ 2800 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 11 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 8174 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

60 വയസിനു മുകളിലുള്ള 445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1025 പേര്‍ രോഗമുക്തരായി. 16612 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 126846 പേര്‍ കൊവിഡ് ബാധിതരായി. 109351 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 62023 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

Leave A Reply
error: Content is protected !!