ലോകത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതായി റിപ്പോര്‍ട്ട്

ലോകത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതായി റിപ്പോര്‍ട്ട്

ലോകത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതായി റിപ്പോര്‍ട്ട്.ആഗോളതലത്തില്‍ ഇലക്ട്രിക്ക് കാറുകളുടെ വില്‍പ്പന 2020ല്‍ 41 ശതമാനം വര്‍ധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2020-ലെ ആഗോള കാര്‍ വില്പനയില്‍ 4.6 ശതമാനം വിഹിതമാണ് ഇലക്ട്രിക് കാറുകള്‍ക്കുള്ളത്.

2020ല്‍ ഏകദേശം 30 ലക്ഷം പുതിയ ഇലക്ട്രിക് കാറുകളാണ് ലോക വ്യാപകമായി രജിസ്റ്റര്‍ ചെയ്‌‍തിട്ടുള്ളതെന്നും 12,000 കോടി ഡോളറാണ് ഇതിനായി ഉപഭോക്താക്കള്‍ ചെലവഴിച്ചിട്ടുള്ളതെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന കണക്കുകള്‍. ഇലക്ട്രിക്ക് വാഹന പ്രേമികളില്‍ ഭൂരിഭാഗവും യൂറോപ്പ്, ചൈന എന്നീ രാജ്യക്കാരാണെന്നും ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന വിപണിയെന്ന നേട്ടം യൂറോപ്പിനാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply
error: Content is protected !!