വേ​ത​ന വി​ത​ര​ണം വൈകി; വോ​ട്ടെ​ണ്ണ​ല്‍ കേന്ദ്രത്തിൽ ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കുതര്‍ക്കം

വേ​ത​ന വി​ത​ര​ണം വൈകി; വോ​ട്ടെ​ണ്ണ​ല്‍ കേന്ദ്രത്തിൽ ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കുതര്‍ക്കം

തി​രൂ​ര​ങ്ങാ​ടി: വേ​ത​ന വി​ത​ര​ണം വൈകിയതനെ തുടർന്ന് വോ​ട്ടെ​ണ്ണ​ല്‍ ക​ഴി​ഞ്ഞ ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​മ്മി​ല്‍ വാ​ക്കുത​ര്‍​ക്കം. തി​രൂ​ര​ങ്ങാ​ടി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാണ് സം​ഭ​വം.

കൊ​ണ്ടു​വ​ന്ന പ​ണം തീ​ര്‍​ന്ന​തോ​ടെ ബാ​ക്കി​യു​ള്ള പ​ണം എ​ത്താ​ന്‍ കാ​ത്തി​രു​ന്ന​തോ​ടെ വ​രി​യി​ല്‍ നി​ന്ന​വ​ര്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.

വ​ള്ളി​ക്കു​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ എ​ണ്ണി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം തു​ക വി​ത​ര​ണം ചെ​യ്യാ​ന്‍ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

പൊ​ലീ​സ് ഇ​ട​പെ​ട്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​ര്‍​ക്ക് നേ​രെ​യും ക​യ​ര്‍​ത്തു. ഉ​ട​ന്‍​ത​ന്നെ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ണം എ​ത്തി​ച്ച്‌ ബാ​ക്കി​യു​ള്ള​വ​ര്‍​ക്കും വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

Leave A Reply
error: Content is protected !!