ഓ​ക്സി​ജ​ൻ ക്ഷാമം ; യു​പി​യി​ൽ വീ​ണ്ടും അ​ഞ്ചു രോ​ഗി​ക​ൾ മ​രി​ച്ചു

ഓ​ക്സി​ജ​ൻ ക്ഷാമം ; യു​പി​യി​ൽ വീ​ണ്ടും അ​ഞ്ചു രോ​ഗി​ക​ൾ മ​രി​ച്ചു

മീ​റ​റ്റ്: കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​ക്സി​ജ​ൻ ലഭിക്കാതെ അ​ഞ്ചു കോവിഡ് രോ​ഗി​ക​ൾ മ​രി​ച്ച​താ​യി പ​രാ​തി. മീററ്റിൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഓ​ക്സി​ജ​ൻ ദൗ​ർ​ല​ഭ്യം കാ​ര​ണ​മാ​ണ് രോ​ഗി​ക​ൾ മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ വെളിപ്പെടുത്തി .

അ​തേ​സ​മ​യം, ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​മി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ അ​വ​കാ​ശ​വാ​ദം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . മൂവായിരത്തിലധികം മരണങ്ങളും സ്ഥിരീകരിച്ചു . കോവിഡ് അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ലോക് ഡൗൺ
നടപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട് .

Leave A Reply
error: Content is protected !!