ല​ഹ​രി​മ​രു​ന്ന് വിൽപ്പന സംഘത്തിലെ പ്രതി പിടിയിൽ

ല​ഹ​രി​മ​രു​ന്ന് വിൽപ്പന സംഘത്തിലെ പ്രതി പിടിയിൽ

കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി​യി​ൽ ല​ഹ​രി​ക്ക​ട​ത്ത് കേ​സിലെ ര​ക്ഷ​പ്പെ​ട്ട മ​മ്ബാ​ട് സ്വ​ദേ​ശി പി​ടി​യി​ലായി.

മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ വി​ല്‍പ​ന ന​ട​ത്താ​നാ​യി വ​ന്ന ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ആണ് ജി​ല്ല ആ​ന്‍​റി നാ​ര്‍ക്കോ​ട്ടി​ക്​ സ്​​ക്വാ​ഡ് ഒ​രു മാ​സ​ത്തി​നു ശേ​ഷം എ​റ​ണാ​കു​ള​ത്തെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു പി​ടി​കൂ​ടിയത്. മ​മ്ബാ​ട് പൊ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി പൊ​യി​ലി​ല്‍ ഷ​മീ​മി​നെ​യാ​ണ് (32) പി​ടി​കൂ​ടി​യ​ത്.

കൊ​ണ്ടോ​ട്ടി ന​യാ ബ​സാ​റി​ല്‍ ​െവ​ച്ചാ​ണ് എ​ട​വ​ണ്ണ സ്വ​ദേ​ശി അ​റ​യി​ല​ക​ത്ത് റി​ഥാ​ന്‍ ബാ​സി​ല്‍ (26) എ​ന്ന റോം​ബൊ​യെ ക​ഴി​ഞ്ഞ മാ​ര്‍ച്ച്‌ മാ​സം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന്​ 15 ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വി​മാ​ന​ത്താ​വ​ള പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

ല​ഹ​രി​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച ജീ​പ്പും ഇ​വ​രി​ല്‍ നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.

Leave A Reply
error: Content is protected !!