മാനന്തവാടി മെഡിക്കല്‍ കോളജിലെക്ക് ഓക്‌സിജനുമായി വന്ന വാഹനം മറിഞ്ഞു

മാനന്തവാടി മെഡിക്കല്‍ കോളജിലെക്ക് ഓക്‌സിജനുമായി വന്ന വാഹനം മറിഞ്ഞു

വയനാട്: ഓക്‌സിജനുമായെത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കല്‍ കോളജിലെക്ക് ഓക്‌സിജനുമായെത്തിയ വാഹനം മറിഞ്ഞു.

ചുണ്ടയില്‍ വെച്ച് പുലര്‍ച്ചെ 5.30 ഓടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരുന്ന സഹായിക്ക് അപകടത്തില്‍ നേരിയ പരുക്കേറ്റു.

എതിര്‍ദിശയില്‍ നിന്ന് കയറി വന്ന വാഹനത്തെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ തട്ടി താഴേക്ക് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്.  ഓക്‌സിജന്‍ സിലിണ്ടറുകള്‍ അപകടസ്ഥലത്ത് നിന്ന് മാറ്റി.

Leave A Reply
error: Content is protected !!