ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,500ന് താഴെയെത്തി.

സെൻസെക്‌സ് 604 പോയന്റ് നഷ്ടത്തിൽ 48,177ലും നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 14,459ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളും കോവിഡ് പ്രതിസന്ധിയുമാണ് വിപണിയിലെ നഷ്ടത്തിന് പിന്നിൽ.

ടിസിഎസ്, എച്ച്‌സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, നെസ് ലെ, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ്, ഐടിസി, എൻടിപിസി, ഭാരതി എയർടെൽ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, ഡോ.റെഡ്ഡിസ് ലാബ്, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

നിഫ്റ്റി ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു.

Leave A Reply
error: Content is protected !!