വികസന പ്രവര്‍ത്തനത്തില്‍ ഒ രാജ​ഗോപാല്‍ വട്ടപ്പൂജ്യം- വി ശിവന്‍കുട്ടി

വികസന പ്രവര്‍ത്തനത്തില്‍ ഒ രാജ​ഗോപാല്‍ വട്ടപ്പൂജ്യം- വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഒ രാജ​ഗോപാല്‍ വികസന പ്രവര്‍ത്തനത്തില്‍ വട്ടപ്പൂജ്യമെന്ന് വി. ശിവന്‍കുട്ടി. നേമത്ത് ജയിക്കുമെന്ന് തുടക്കം മുതലേ ആത്മവിശ്വാസം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി സ്ഥാനത്തെക്കുറിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരും. പാര്‍ട്ടി എന്ത് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇനിയും ആവശ്യപ്പെടുകയില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. പാര്‍ട്ടി തീരുമാനത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. 40 വര്‍ഷമായി അത് തുടരുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.

നേമത്ത് പരാജയപ്പെട്ട കെ മുരളീധരന്‍ എം പി സ്ഥാനം രാജിവയ്ക്കണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. മുരളിയെന്ന പുലി എലിയായി മാറി. രാ​ഹുല്‍ ​ഗാന്ധിയുടെ പ്രചാരണം എശിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

3949 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വി ശിവന്‍കുട്ടി സംസ്ഥാനത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചത്. 2016ൽ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ബിജെപി ഒ രാജ​ഗോപാലിലൂടെ ഇവിടെ അക്കൗണ്ട് തുറന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ബിജെപി നേടിയത്. മണ്ഡലം നിലനിർത്താൻ ഇത്തവണ ബിജെപി രം​ഗത്തിറക്കിയത് കുമ്മനം രാജശേഖരനെയായിരുന്നു.

Leave A Reply
error: Content is protected !!