ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് സഹായഹസ്‌തവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് സഹായഹസ്‌തവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് സഹായഹസ്‌തവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ.50,000 അമേരിക്കന്‍ ഡോളറിന്‍റെ(ഏകദേശം 37 ലക്ഷത്തോളം രൂപ) പ്രാഥമിക സഹായം യുനിസെഫ് ഇന്ത്യ വഴി നല്‍കി.യുനിസെഫ് ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും കൂടുതല്‍ കൊവിഡ് സഹായം ഇന്ത്യക്കായി കണ്ടെത്തുന്നുണ്ട്.

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കാനും ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനും വാക‌്‌സിന്‍ വിതരണത്തിനും ഈ തുക ഉപയോഗിക്കും. ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച ആദ്യ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന കമ്മിന്‍സ് 50,000 ഡോളര്‍ ഇന്ത്യയുടെ പി എം കെയേര്‍സ് ഫണ്ടിലേക്ക് കൈമാറി.

Leave A Reply
error: Content is protected !!