നിയമസഭാ തെരഞ്ഞെടുപ്പ്; മമത ബാനർജിയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ്; മമത ബാനർജിയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച  മമത ബാനർജിയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവിധ പിന്തുണയും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

” മമത ദീദീയ്ക്കും തൃണമൂൽ കോൺഗ്രസിനും എല്ലാവിധ ആശംസകളും അറിയിക്കുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കരണത്തിനും കൊറോണയെ നേരിടുന്നതിനുമായ എല്ലാ പിന്തുണയും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. ബംഗാളിൽ ബിജെപിയെ പിന്തുണച്ച എല്ലാവരോടും നന്ദിയറിയിക്കുന്നു. ശ്രദ്ധിക്കപ്പെടാതെ കിടന്ന സാഹചര്യത്തിൽ നിന്നും ബിജെപിയുടെ നില ഉയർന്നിട്ടുണ്ട്.” അതിന് വേണ്ടി പ്രയത്‌നിച്ച എല്ലാ പാർട്ടി പ്രവർത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു.

Leave A Reply
error: Content is protected !!