ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ മുപ്പത്തിരണ്ട് ലക്ഷം കടന്നു. പതിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.

യുഎസിൽ മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം രോഗബാധിതരുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 5.91 ലക്ഷം പേർ മരിച്ചു.

ഇന്ത്യയിൽ ഇന്നലെ 3.92 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 34 ലക്ഷം പേർ ചികിത്സയിലുണ്ട്.3689 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിൽവച്ച് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്.

Leave A Reply
error: Content is protected !!