രാഷ്ട്രീയ വ്യത്യാസം ഇന്ന് അവസാനിക്കുമെന്ന് കരുതുന്നു, പൃഥ്വിരാജ്

രാഷ്ട്രീയ വ്യത്യാസം ഇന്ന് അവസാനിക്കുമെന്ന് കരുതുന്നു, പൃഥ്വിരാജ്

തുടർ ഭരണം നേടിയ ഇടതു പക്ഷത്തിനു ആശംസകളുമായി നടൻ പൃഥ്വിരാജ്. ഇതോടെ രാഷ്ട്രീയ വ്യത്യാസങ്ങൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പൃഥ്വിരാജിന്‍റെ കുറിപ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച എൽഡിഎഫിനും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. രാഷ്‌ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നമ്മൾ കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തെ ജനങ്ങളുമായി ചേർന്ന് ഭരണകൂടം വളരെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ മറികടക്കുമെന്ന് കരുതുന്നു.

Leave A Reply
error: Content is protected !!