നെയ്യാറ്റിൻകരയിൽ നിന്ന് 130​ ​കു​പ്പി മദ്യവുമായി രണ്ട് പേർ പിടിയിൽ

നെയ്യാറ്റിൻകരയിൽ നിന്ന് 130​ ​കു​പ്പി മദ്യവുമായി രണ്ട് പേർ പിടിയിൽ

നെ​യ്യാ​റ്റി​ൻ​ക​ര​:​ കേ​ര​ള​ത്തി​ലേ​ക്ക് ​മ​ദ്യം​ ​ക​ട​ത്തി​യ കേസിൽ രണ്ട് പേർ പിടിയിൽ. അ​മ​ര​വി​ള​യ്ക്ക് ​സ​മീ​പ​ത്ത് ​എ​ക്സൈ​സ് ​സം​ഘം വെ​ള്ളി​യാ​ഴ്ച​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവർ പിടിയിലായത്. ​ത​മി​ഴ്നാ​ട്ടി​ൽ​ നിന്നാണ് ഇവർ മദ്യം കടത്തിയത്. 130​ ​കു​പ്പി​ ​മ​ദ്യമാണ് ഇവരുടെപക്കൽ നിന്നും പിടികൂടിയത്.

മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും പിടികൂടിട്ടുണ്ട്.കു​ള​ത്തൂ​ർ​ ​ചാ​രോ​ട്ടു​കോ​ണം​ ​ഉ​പ്പു​മാ​വി​ള​ ​വീ​ട്ടി​ൽ​ ​പ്ര​ശാ​ന്ത് ​(28​)​ ,​ബാ​ല​രാ​മ​പു​രം​ ​പൊ​ഴി​യൂ​ർ​ ​പ​റ​ക്കാ​ര​ ​നി​ന്ന​ ​വീ​ട്ടി​ൽ​ ​ഷൈ​ജു​ ​(36​)​ ​എ​ന്നി​വ​രാ​ണ് ​എ​ക്സൈ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​ എ​ക്സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​പി.​എ​ൽ​ ​ഷി​ബു​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഷാ​ജു,​ ​ഷാ​ജി​കു​മാ​ർ​ ​എന്നിവർ അടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്.

Leave A Reply
error: Content is protected !!