മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും. രാവിലെ പതിന്നൊരയോടെയാണ് പിണാറായി ഗവർണറെ കണ്ട് രാജിക്കത്ത് രാജിക്കത്ത് കൈമാറും. സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പിൽ വമ്പൻ വിജയം നേടി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം എയർപോർട്ടിലേക്ക് തിരിച്ചു. കണ്ണൂരെ വീട്ടിൽ ആയിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജയും എത്തും. ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് നൽകിയ ശേഷം നാളെ സർക്കാർ രൂപീകരണ ചർച്ചകൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് നടത്തും. കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഇതിന് മുന്നോടിയായി യോഗം ചേരും

Leave A Reply
error: Content is protected !!