ഒരു പതിറ്റാണ്ടിനു ശേഷം തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിൽ

ഒരു പതിറ്റാണ്ടിനു ശേഷം തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിൽ

ഒരു പതിറ്റാണ്ടിനു ശേഷം തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിൽ. അ​ഞ്ചു വ​ർ​ഷം ഭ​രി​ച്ച അ​ണ്ണാ ഡി.​എം.​കെ സ​ഖ്യ​ത്തെ ത​റ​പ​റ്റി​ച്ച് ഡി.​എം.​കെ സ​ഖ്യ​ത്തെ വ​ൻ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച സ്​​റ്റാ​ലി​ൻ അ​ടു​ത്ത​ദി​വ​സം മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

2016ൽ ​നേ​രി​യ വ്യ​ത്യാ​സ​ത്തി​ന് ന​ഷ്​​ട​പ്പെ​ട്ട ഭ​ര​ണം ഇ​ക്കു​റി കൈ​പ്പി​ടി​യി​ലെ​ത്തി​യ​തി​ന് പി​ന്നി​ൽ ഈ ​നാ​യ​ക​െൻറ അ​ഞ്ചു വ​ർ​ഷ​ത്തെ ചി​ട്ട​യാ​ർ​ന്ന പ്ര​യ​ത്ന​ങ്ങ​ളു​ണ്ട്. വോ​ട്ട് ഭി​ന്നി​ക്കാ​തി​രി​ക്കാ​നും മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യം നി​ല​നി​ർ​ത്താ​നും കോ​ൺ​ഗ്ര​സ്, ഇ​ട​തു​ക​ക്ഷി​ക​ൾ, മു​സ്​​ലിം ലീ​ഗ്, എം.​ഡി.​എം.​കെ, വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷി, മ​നി​ത​നേ​യ മ​ക്ക​ൾ ക​ക്ഷി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളെ​യെ​ല്ലാം ഒ​രേ ച​ര​ടി​ൽ കോ​ർ​ത്ത് ന​ട​ത്തി​യ വി​ദ​ഗ്ധ​മാ​യ ക​രു​നീ​ക്ക​ങ്ങ​ളും.

എക്‌സിറ്റ്‌പോളുകളെ ശരിവയ്ക്കുന്ന തരത്തിലാണ് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം. ഡിഎംകെ കഴിഞ്ഞ തവണത്തെക്കാൾ 51 സീറ്റിന്റെ നേട്ടമാണ് ഇത്തവണയുണ്ടാക്കിയത്. എഡിഎംകെക്ക് 52 സീറ്റ് നഷ്ടമായപ്പോൾ എഎംകെ ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഡിഎംകെ മുന്നണിയിൽ കോൺഗ്ര് 16 സീറ്റിലും സിപിഎമ്മും സിപിഐയും രണ്ടു വീതം സീറ്റിലും മുന്നിലാണ്. മികച്ച വിജയത്തിൽ സ്റ്റാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാഹുൽ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ചന്ദ്രബാബു നായിഡു, എച്ച്ഡി ദേവഗൗഡ തുടങ്ങിയവരെല്ലാം അനുമോദനമറിയിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!