കർണാടക ഉപതെരഞ്ഞെടുപ്പ്​: രണ്ടു സീറ്റിൽ​ ബി.ജെ.പിക്ക്​ ജയം

കർണാടക ഉപതെരഞ്ഞെടുപ്പ്​: രണ്ടു സീറ്റിൽ​ ബി.ജെ.പിക്ക്​ ജയം

കർണാടക ഉപതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ​ ബി.ജെ.പിക്ക്​ ജയം.ക​ർ​ണാ​ട​ക​യി​ലെ ബെ​ള​ഗാ​വി ലോ​ക്​​സ​ഭ മ​ണ്ഡ​ലം ബി.​ജെ.​പി നി​ല​നി​ർ​ത്തി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്​ അം​ഗ​ദി മ​രി​ച്ച​തോ​ടെ ഒ​ഴി​വു​വ​ന്ന സീ​റ്റി​ൽ അ​ദ്ദേ​ഹ​ത്തിന്റെ ഭാ​ര്യ മം​ഗ​ള അം​ഗ​ദി​യാ​യി​രു​ന്നു ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി.

കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​യാ​യ സ​തീ​ഷ്​ ജാ​ർ​ക്കി​ഹോ​ളി​യു​മാ​യി ഇ​ഞ്ചോ​ടി​ഞ്ച്​ ന​ട​ന്ന മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ 2903 വോ​ട്ടി​നാ​ണ്​ മം​ഗ​ള​യു​ടെ ജ​യം. 2004 മു​ത​ൽ ബി.​ജെ.​പി​യു​ടെ കൈവ​ശ​മു​ള്ള മ​ണ്ഡ​ല​മാ​ണി​ത്.ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന ര​ണ്ടു​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും ഓരോ സീ​റ്റി​ൽ വി​ജ​യി​ച്ചു.

Leave A Reply
error: Content is protected !!