പെരുന്നാൾ ആഘോഷങ്ങൾക്കൊരുങ്ങി അബുദാബി നഗരം

പെരുന്നാൾ ആഘോഷങ്ങൾക്കൊരുങ്ങി അബുദാബി നഗരം

പെരുന്നാൾ ആഘോഷങ്ങൾക്കൊരുങ്ങി അബുദാബി നഗരം.കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് തിരക്ക് നിയന്ത്രിച്ച് ആഘോഷങ്ങൾ പൊലിപ്പിക്കാനാണ് ശ്രമങ്ങൾ.ഭക്ഷണശാലകളും വസ്ത്രശാലകളുമെല്ലാം പെരുന്നാളിന്റെ മുന്നൊരുക്കത്തിലാണ്. അബുദാബി നഗരത്തിലെങ്ങും വർണവിളക്കുകൾ സ്ഥാപിച്ച് രാത്രിയെ പ്രകാശ പൂരിതമാക്കിയിരിക്കുകയാണ്.

കൂട്ടം ചേർന്നുള്ള ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. അബുദാബിയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ യാസ് ഐലൻഡ് കുടുംബമായുള്ള ആഘോഷങ്ങൾക്ക് ഒട്ടേറെ വേദികളാണ് ഒരുക്കിയിരിക്കുന്നത്.

അബുദാബിയിൽ പുതുതായി ആരംഭിച്ച കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള കയാക്കിങ്ങും ലൂവ്ര് അബുദാബി മ്യൂസിയത്തിലെ കാഴ്ചകളുമടക്കം സന്ദർശകർക്ക് ആസ്വദിക്കാനാകും.അബുദാബി വിനോദസഞ്ചാര വകുപ്പിന്റെയും മുനിസിപ്പാലിറ്റിയുടെയും കർശന കോവിഡ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ‘ഗോ സേഫ്’ സർട്ടിഫിക്കേഷൻ ലഭിച്ച കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.

 

Leave A Reply
error: Content is protected !!