കോവിഡ് വ്യാപനം;ഒഡീഷയിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം;ഒഡീഷയിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം ചെറുക്കാൻ മെയ് അഞ്ച് മുതൽ രണ്ടാഴ്ചത്തേക്ക് ഒഡീഷയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നു. മെയ് 5 മുതൽ മെയ് 19 പുലർച്ചെ അഞ്ച് മണി വരെയായിരിക്കും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. ശനി, ഞായർ ഒഴിച്ച് മറ്റു ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി എസ് സി മൊഹപാത്ര പറയുകയുണ്ടായി.

വാരാന്ത്യങ്ങളിൽ സമ്പൂർണ്ണ അടച്ചിടൽ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതൽ തിങ്കൾ രാവിലെ അഞ്ച് മണിവരെയായിരിക്കും സമ്പൂർണ്ണ അടച്ചിടൽ ഏർപ്പെടുത്തുന്നത്. വാരാന്ത്യങ്ങളിൽ ആരോഗ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ.

Leave A Reply
error: Content is protected !!