സംസ്ഥാനത്ത് പുതുമുഖങ്ങൾ അടക്കം പതിനൊന്ന് വനിതാ പ്രതിനിധികൾ നിയമസഭയിലേക്ക്

സംസ്ഥാനത്ത് പുതുമുഖങ്ങൾ അടക്കം പതിനൊന്ന് വനിതാ പ്രതിനിധികൾ നിയമസഭയിലേക്ക്

 

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ വിജയിച്ചത് 15 വനിതാ സ്ഥാനാര്ഥികളാണ് ഇടത് മുന്നണിയിൽ മത്സരിക്കാൻ ഉണ്ടായിരുന്നത്.ഇതിൽ പുതുമുഖങ്ങൾ ഉൾപ്പടെ 11 പേരാണ് വിജയിച്ചത്. പത്ത് വനിതാ സ്ഥാനാര്‍ത്ഥികൾ മത്സരിച്ച യു.ഡി.എഫിൽ നിന്ന് വിജയിച്ചത് ഒരാള്‍ മാത്രമാണ്. വൻഭൂരിപക്ഷത്തിൽ ജയിച്ച കെ.കെ. ശൈലജ ആണ് ജയിച്ചവരിൽ ഏറ്റവും ശ്രദ്ധേയം .

യു.ഡി.എഫ് സ്ഥാനാർഥി ഇല്ലിക്കല്‍ അഗസ്തിയെക്കാൾ 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശൈലജ മട്ടന്നൂരിൽ ജയിച്ചത്. വീണ ജോർജ് 13,853 വോട്ടിന് ഇത്തവണയും ആറന്മുളയിൽ വിജയം കരസ്ഥമാക്കി. ആർ.എം.പി. എം.എൽ.എ. കെ.കെ. രമ 7461 ഭൂരിപക്ഷത്തോടെ വടകരയിൽ ജയിച്ചു. ഇത്തവണയും സി. കെ. ആശ സ്വന്തം സീറ്റ് നിലനിർത്തി.സ്ത്രീ സ്ഥാനാർത്ഥികളുടെ ത്രികോണ മത്സരം നടന്ന വൈക്കത്ത് തകർപ്പൻ ജയമാണ് ആശാ സ്വന്തമാക്കിയത്. ഇടതു സ്ഥാനാർത്ഥി ആർ. ബിന്ദു 5,949 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇരിങ്ങാലക്കുടയിൽ വിജയിച്ചു.

പുതുമുഖമായ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. ശാന്തകുമാരി 3,214 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോങ്ങാട് മണ്ഡലത്തിൽ ജയിച്ചത്. 10923 വോട്ടുകൾക്കാണ് കൊല്ലം ചടയമംഗലത്ത് നിന്ന ചിഞ്ചുറാണി വിജയിച്ചത്. രണ്ടു സ്ത്രീകൾ നേർക്കുനേർ നിന്നുള്ള പോരാട്ടമായിരുന്നു അരൂർ മണ്ഡലത്തിൽ. ഇവിടെ യു.ഡി.എഫിന്റെ എം.എൽ.എ. ആയിരുന്ന ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തിയാണ് ദലീമ ജോജോ വിജയിച്ചത്.

ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി.എഫ്. പ്രതിനിധിയായ ഒ. എസ്. അംബിക 31,636 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കായംകുളത്തു യു. പ്രതിഭയും (എൽ.ഡി.എഫ്.), കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയുമാണ് (എൽ.ഡി.എഫ്.) വിജയിച്ചത്.

Leave A Reply
error: Content is protected !!