മു​ൻ മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

മു​ൻ മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യിരുന്ന അദ്ദേഹം വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ല​കൃ​ഷ്ണ പി​ള്ള​യെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം .

നി​യ​മ​സ​ഭ​യിൽ 1906 ൽ ​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ൽ എത്തിയ അദ്ദേഹം എ​ക്സൈ​സ്, ഗ​താ​ഗ​തം, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ചുമതല വഹിച്ചിട്ടുണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ക്ക​ൾ: മു​ൻ മ​ന്ത്രി​യും സിനിമ നടനും എം​എ​ൽ​എ​യു​മാ​യ കെ.​ബി ഗ​ണേ​ഷ് കു​മാ​ർ, ഉ​ഷ മോ​ഹ​ൻ​ദാ​സ്, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ബി​ന്ദു ഗ​ണേ​ഷ് കു​മാ​ർ, മോ​ഹ​ൻ​ദാ​സ്, പി. ​ബാ​ല​കൃ​ഷ്ണ​ൻ.

Leave A Reply
error: Content is protected !!