സൗദി അറേബ്യയിൽ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് പിൻവലിക്കും

സൗദി അറേബ്യയിൽ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് പിൻവലിക്കും

കോവിഡിനെ തുടർന്ന് സൗദിയിൽ നിലനിൽക്കുന്ന താൽക്കാലിക അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 ന് തന്നെ പിൻവലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. 17 ന് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ രാജ്യത്തിൻറെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും.

ഇതോടെ സ്വദേശികൾക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് സ്വദേശികൾക്ക് ചില മാനദണ്ഡങ്ങൾ കൂടി ആഭ്യന്തര മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!