അഡ്വ. യു പ്രതിഭയ്ക്ക് കോവിഡ്; തിരഞ്ഞെടുപ്പ് വിജയം പ്രിയപ്പെട്ടവര്‍ക്കൊപ്പം പങ്കിടാന്‍ കഴിയാതെ സ്ഥാനാർത്ഥി

അഡ്വ. യു പ്രതിഭയ്ക്ക് കോവിഡ്; തിരഞ്ഞെടുപ്പ് വിജയം പ്രിയപ്പെട്ടവര്‍ക്കൊപ്പം പങ്കിടാന്‍ കഴിയാതെ സ്ഥാനാർത്ഥി

കായംകുളം: കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. യു പ്രതിഭയ്ക്ക് കോവിഡ്. ആഘോഷിക്കാന്‍ അടുത്തുവരാന്‍ കഴിയുന്നില്ല. രണ്ടുമൂന്നു ദിവസങ്ങളായി ഒറ്റമുറിയില്‍ താമസമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ ആണ്. വലിയ പരീക്ഷണമായിരുന്നു ഈ തെരഞ്ഞെടുപ്പ്. യു പ്രതിഭ പറഞ്ഞു.

കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷം പങ്കിടാന്‍ കഴിഞ്ഞില്ല എന്ന വിഷമത്തോടെയാണ് യു പ്രതിഭ സ്വയം മൊബൈലില്‍ ചിത്രീകരിച്ച വീഡിയോയിലൂടെ പ്രവര്‍ത്തകരോട് സംവദിക്കുന്നത്.

ഇടതുപക്ഷം പരാജയപ്പെടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നവര്‍ ഒരുപാടുണ്ടായിരുന്നു കായംകുളത്ത്. ജനങ്ങള്‍ തന്ന പിന്തുണയാണ് ഈ വിജയമെന്നും നമുക്ക് ഒറ്റക്കെട്ടായി നിന്ന് കായംകുളത്ത് വികസനം എത്തിക്കാമെന്നും പ്രതിഭ വീഡിയോയില്‍ പറയുന്നു.

Leave A Reply
error: Content is protected !!