കോവിഡ് ചട്ടലംഘനം: സംസ്ഥാനത്ത് ഇന്ന് 3714 പേര്‍ക്കെതിരെ നടപടി

കോവിഡ് ചട്ടലംഘനം: സംസ്ഥാനത്ത് ഇന്ന് 3714 പേര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 3714 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 16,144 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1021 പേരാണ് അറസ്റ്റിലായത്. 482 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 28 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 1059, 13, 3
തിരുവനന്തപുരം റൂറല്‍ 88, 53, 348
കൊല്ലം സിറ്റി 1250, 226, 12
കൊല്ലം റൂറല്‍ 332, 40, 0
പത്തനംതിട്ട 77, 76, 6
ആലപ്പുഴ 17, 13, 0
കോട്ടയം 124, 121, 34
ഇടുക്കി 145, 38, 2
എറണാകുളം സിറ്റി 101, 64, 2
എറണാകുളം റൂറല്‍ 226, 70, 4
തൃശൂര്‍ സിറ്റി 99, 92, 28
തൃശൂര്‍ റൂറല്‍ 7, 5, 2
പാലക്കാട് 28, 46, 12
മലപ്പുറം 4, 1, 0
കോഴിക്കോട് സിറ്റി 29, 37, 23
കോഴിക്കോട് റൂറല്‍ 56, 67, 3
വയനാട് 13, 0, 3
കണ്ണൂര്‍ സിറ്റി 39, 39, 0
കണ്ണൂര്‍ റൂറല്‍ 11, 11, 0
കാസര്‍ഗോഡ് 9, 9, 0

Leave A Reply
error: Content is protected !!