തെരഞ്ഞെടുപ്പ് ജയം; പി​ണ​റാ​യി വി​ജ​യ​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

തെരഞ്ഞെടുപ്പ് ജയം; പി​ണ​റാ​യി വി​ജ​യ​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

കേ​ര​ള​ത്തി​ൽ വ​ലി​യ വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ പി​ണ​റാ​യി വി​ജ​യ​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.പ​ല വി​ഷ​യ​ങ്ങ​ളി​ലും ത​ങ്ങ​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ട്വീ​റ്റ​റി​ലൂ​ടെ​യാ​ണ് മോ​ദി​യു​ടെ അ​ഭി​ന​ന്ദ​നം.തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ പി​ന്തു​ണ​ച്ച കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കും മോ​ദി ന​ന്ദി പ​റ​ഞ്ഞു.

അതേസമയം സം​സ്ഥാ​ന​ത്ത്​ എ​ൽ.​ഡി.​എ​ഫി​ന് തു​ട​ർ​ഭ​ര​ണം ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം സം​സ്ഥാ​ന സ​ർ​ക്കാ​റിന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ്. ഈ ​വി​ജ​യ​ത്തിന്റെ നേ​ര​വ​കാ​ശി​ക​ൾ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാ​ണ്. ഞ​ങ്ങ​ൾ ജ​ന​ങ്ങ​ളെ​യും ജ​ന​ങ്ങ​ൾ ഞ​ങ്ങ​ളെ​യും വി​ശ്വ​സി​ച്ചു. എ​ൽ.​ഡി.​എ​ഫ് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന്​ ജ​ന​ങ്ങ​ള്‍ക്ക്​ വി​ശ്വാ​സ​മു​ണ്ട്. അ​ത​വ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ല്‍നി​ന്നു​ള്ള വി​ശ്വാ​സ​മാ​ണ്. വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ല​ർ ശ്ര​മി​ക്കു​ന്ന​ത്​ നാ​ടിന്റെപു​രോ​ഗ​തി ത​ട​യാ​നാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​ത്​ അ​തു​പോ​ലെ വി​ഴു​ങ്ങു​ന്ന​വ​ര​ല്ല കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ. വി​ശ്വാ​സി​ക​ൾ സ​ർ​ക്കാ​റി​ന്​ എ​തി​രാ​ണെ​ന്ന ചി​ത്രം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഏ​​ശി​യി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!