കിക്മയിൽ എം.ബി.എ പ്രവേശനം നീട്ടി

കിക്മയിൽ എം.ബി.എ പ്രവേശനം നീട്ടി

ആലപ്പുഴ : കേരള സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2021-23 ബാച്ചിലേയ്ക്കുളള അപേക്ഷ മർപ്പിക്കാനുളള തീയതി മേയ് 21 വരെ നീട്ടി. കേരള സർവ്വകലാശാലയുടെയും,

എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക്  വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547618290/9188001600 എന്നീ നമ്പരുകളിലോ, www.kicmakerala.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Leave A Reply
error: Content is protected !!