മാന്നാറിൽ യുവതിയ തട്ടികൊണ്ടു പോയ സംഘത്തിലെ രണ്ടു പേർ കൂടി പിടിയിൽ

മാന്നാറിൽ യുവതിയ തട്ടികൊണ്ടു പോയ സംഘത്തിലെ രണ്ടു പേർ കൂടി പിടിയിൽ

മാന്നാര്‍; മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ടു പേരെ കൂടി പിടികൂടി.

കേസിലെ മൂന്നാം പ്രതി മലപ്പുറം ജില്ലയിലെ വളയംകുളം ഷാലൂസ് കോട്ടജില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് കാപ്പുര്‍ ഇറവാക്കാട് മലപ്പുറത്തു വീട്ടില്‍ ഹാരിസ് (28), നാലാം പ്രതി പൊന്നാനി ഈഴുവതിരുത്തി മാന്‍ കോളനിയില്‍ അപര്‍ണ വീട്ടില്‍ രാജേഷ് പ്രഭാകര്‍‌ (49) എന്നിവരാണ് നെടുമ്ബാശേരിയില്‍ നിന്ന് അറസ്റ്റിലായിരിക്കുന്നത്.

വിദേശത്തു നിന്നു കേരളത്തിലേക്കു വന്‍തോതില്‍ സ്വര്‍ണക്കടത്തു നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരുമെന്ന് ഡിവൈഎസ്പി. ഡോ. ആര്‍. ജോസ് പറഞ്ഞു. ഇനിയും ചിലരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ കേസില്‍ 13 പ്രതികള്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കും.

ദുബായില്‍ നിന്ന് ഫെബ്രുവരി 19ന് താന്‍ നെടുമ്ബാശേരിയിലെത്തിയപ്പോള്‍ സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചെന്ന് ബിന്ദു ഇവരോടു പറയുകയുണ്ടായി. മാന്നാറിലേക്കു പോയ ബിന്ദുവിനെ സ്വര്‍ണക്കടത്തു സംഘം പിന്തുടര്‍ന്നെങ്കിലും ബിന്ദുവിനെ കണ്ടില്ല. 22ന് പുലര്‍ച്ചെ സ്വര്‍ണക്കടത്തു സംഘം മാന്നാറിലെ കുരട്ടിക്കാട്ടെ വീട് ആക്രമിച്ച ശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതായാണ് കേസ്. മാന്നാര്‍ സിഐ എസ്. നുഅമാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Leave A Reply
error: Content is protected !!