അയാക്സ് ഒരിക്കൽ കൂടെ ഹോളണ്ടിലെ ചാമ്പ്യന്മാർ

അയാക്സ് ഒരിക്കൽ കൂടെ ഹോളണ്ടിലെ ചാമ്പ്യന്മാർ

ഡച്ഛ് ലീഗിൽ മുപ്പത്തിയഞ്ചാം തവണയും അയാക്സ് കിരീടം ചൂടി ,ലീഗിൽ ഇനിയും മൂന്ന് മത്സരങ്ങൾ ബാക്കിയിരിക്കെ ആണ് അയാക്സ് ചാമ്പ്യന്മാരായത്. അയാക്സിന്റെ 35ആം ലീഗ് കിരീടമാണിത്. കഴിഞ്ഞ സീസണിൽ കൊറോണ കാരണം ലീഗ് ഉപേക്ഷിച്ചത് കൊണ്ട് കിരീടം നേടാൻ അയാക്സിനായിരുന്നില്ല. അതിനു മുമ്പത്തെ സീസണിൽ അയാക്സ് ആയിരുന്നു ലീഗ് ചാമ്പ്യന്മാർ.

ഇന്ന് എഫ് സി എമ്മെനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അയാക്സ് പരാജയപ്പെടുത്തിയത്. പത്താം മിനുട്ടിൽ ടിംബർ, 61ആം മിനുട്ടിൽ ഹാളർ, 66ആം മിനുട്ടിൽ റെൻസ്ച്, 74ആം മിനുട്ടിൽ ക്ലാസൻ എന്നിവരാണ് അയാക്സിനായി ഗോൾ നേടിയത്. ഈ വിജയത്തോടെ
31 മത്സരങ്ങളിൽ നിന്ന് 79 പോയന്റുമായാണ് അയാക്സ് ലീഗിൽ ഒന്നാമത് നിൽക്കുന്നത്. 30 മത്സരങ്ങളിൽ 64 പോയന്റുമായി പി എസ് വിയും AZ ആൽക്മാർ എന്നീ ക്ലബുകൾ ആണ് അയാക്സിന് പിറകിൽ ഉള്ളത്. ഈ രണ്ടു ക്ലബുകൾക്കും ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അയാക്സിനെ മറികടക്കാൻ ആകില്ല.

Leave A Reply
error: Content is protected !!