സമാനതകളില്ലത്ത വികസന-സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള പിന്തുണയാണ് ഈ വിജയം- രാമചന്ദ്രന്‍ കടന്നപ്പള്ളി

സമാനതകളില്ലത്ത വികസന-സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള പിന്തുണയാണ് ഈ വിജയം- രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂര്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇടതു ഭരണം കേരളത്തിന്റെ ശക്തി ചൈതന്യമായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നിര്‍വ്വഹിച്ച സമാനതകളില്ലത്ത വികസന-സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള സമ്ബൂര്‍ണ്ണമായ പിന്തുണയാണ് ഈ വിജയമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി..

എല്‍ഡിഎഫിന് നല്‍കിയ ചരിത്ര വിജയത്തില്‍ പങ്കാളികളായ ജനങ്ങളെ കോണ്‍ഗ്രസ് എസ് സംസ്ഥാന കമ്മിറ്റിക്കു വേണ്ടി അഭിനന്ദിക്കുന്നുവെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു.

കണ്ണൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച എനിക്ക് കണ്ണൂരിലെ ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് ഞാന്‍ ഹൃദയ പൂര്‍വ്വം നന്ദി പ്രകാശിപ്പിക്കുന്നു. കണ്ണൂരില്‍ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ വിജയം. തിരഞ്ഞെടുപ്പ് രംഗത്ത് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച്‌ കഠിനാധ്വാനം ചെയ്ത എല്‍ഡിഎഫ് നേതാക്കാള്‍, പ്രവര്‍ത്തകര്‍, രാഷ്ട്രീയം മറന്ന് സഹകരിച്ചവര്‍ എല്ലാവര്‍ക്കും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!