ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഭിമാനകരമായ മുന്നേറ്റം; വോട്ടർമാർക്ക് നന്ദി അറിയിച്ച് സന്ദീപ് വാര്യർ

ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഭിമാനകരമായ മുന്നേറ്റം; വോട്ടർമാർക്ക് നന്ദി അറിയിച്ച് സന്ദീപ് വാര്യർ

തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഭിമാനകരമായ മുന്നേറ്റമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍. ഒപ്പം നിന്ന വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം മുന്നോട്ടുള്ള യാത്രയിലും ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്ന് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യര്‍ ഇക്കാര്യം അറിയിച്ചത്.

’21 ദിവസം, 208 ബൂത്തുകള്‍, ആത്മാര്‍ത്ഥത മാത്രം കൈമുതലാക്കിയ സഹപ്രവര്‍ത്തകര്‍, ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഭിമാനകരമായ മുന്നേറ്റം. നന്ദി ഷൊര്‍ണൂരിലെ വോട്ടര്‍മാര്‍ക്ക്. മുന്നോട്ടുള്ള യാത്രയിലും കൂടെയുണ്ടാവും. ഒപ്പം, ഷൊര്‍ണൂരിന്റെ പുതിയ എംഎല്‍എ ശ്രീ. മമ്മിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍. ഷൊര്‍ണൂരിന്റെ പൊതുനന്മക്കായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നേരുന്നു’. സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ തവണ 28,836 വോട്ടുകളാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 36,973 ആയി വര്‍ധിച്ചിട്ടുണ്ട്.  2016ല്‍ ലഭിച്ച വോട്ടുകളേക്കാള്‍ 8,137 വോട്ടുകള്‍ ഇത്തവണ അധികം ലഭിച്ചെന്ന് വ്യക്തമാക്കുന്ന ചിത്രവും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!