ഇടതുപക്ഷം ഉയർത്തിപ്പിടിച്ച ആശയാദർശങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയം- കെ ടി ജലീൽ

ഇടതുപക്ഷം ഉയർത്തിപ്പിടിച്ച ആശയാദർശങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയം- കെ ടി ജലീൽ

മലപ്പുറം: ഇടതുപക്ഷം ഉയര്ത്തിപ്പിടിച്ച ആശയാദര്ശങ്ങള്ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്ന് മുൻന്ത്രി കെ ടി ജലീല്.

തവനൂരില് എല്ലാ രാഷ്ട്രീയ അവിശുദ്ധ ബാന്ധവവും അരങ്ങേറിയ തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ തവണ 16,000ത്തിന് അടുത്ത് വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ആറായിരത്തിനടുത്ത് വോട്ടുകള് മാത്രമാണ് ലഭിച്ചത്.

എസ്ഡിപിഐക്കും വെല്ഫെയര് പാര്ടിക്കും വോട്ട് കുറഞ്ഞു. വര്ഗീയ ശക്തികളെല്ലാം ഒന്നിച്ചുനിന്നിട്ടും അതിനെ അതിജീവിക്കാനായി. തെരഞ്ഞെടുപ്പിലുണ്ടായത് ജനകീയ കോടതിയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!