മലപ്പുറത്ത് ഞായറാഴ്ച 3,085 പേര്‍കൂടി കോവിഡ് ബാധ

മലപ്പുറത്ത് ഞായറാഴ്ച 3,085 പേര്‍കൂടി കോവിഡ് ബാധ

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഞായറാഴ്ച 3,085 പേര്‍കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 30.46 ആണ് .

നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്നതാണ് ജില്ലയില്‍ വൈറസ് വ്യാപനത്തിന്റെ തോത് ഉയരാന്‍ പ്രധാന കാരണം.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്. വൈറസ്ബാധിതരായവരില്‍ 2,895 പേര്‍ക്കും നേരിട്ടുള്ള സമ്ബര്‍ക്കത്തിലാണ് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഞായറാഴ്ച രോഗബാധയുണ്ടായി. 147 പേര്‍ക്ക് ഉറവിടമറിയാതെയും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. രോഗം

Leave A Reply
error: Content is protected !!