മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ തോ​ല്‍​വി: വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ തോ​ല്‍​വി: വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ല്‍ ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ പരാജയത്തെ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തോ​ല്‍​വി ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാണെന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​സി വി​ഷ്ണു​നാ​ഥി​നോ​ട് ആ​റാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​നാ​ണ് കു​ണ്ട​റ​യി​ല്‍ മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​രാ​ജ​യ​പ്പെ​ട്ട​ത്. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച മ​ന്ത്രി​മാ​രി​ല്‍ മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ മാ​ത്ര​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത് എന്നതും ശ്രദ്ധേയമാണ്.

Leave A Reply
error: Content is protected !!