അസം തിരഞ്ഞെടുപ്പ്; ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടർച്ച നേടി ഹിമാന്ത ബിശ്വ ശർമ്മ

അസം തിരഞ്ഞെടുപ്പ്; ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടർച്ച നേടി ഹിമാന്ത ബിശ്വ ശർമ്മ

അസമിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടർച്ച നേടി ബിജെപിയുടെ ഹിമാന്ത ബിശ്വ ശർമ്മ. ജാലുക്ബാരി നിയോജകമണ്ഡലത്തിൽ നിന്ന് 1,01,911 വോട്ടുകൾക്കാണ് അസം മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഹിമാന്ത ബിശ്വ ശർമ്മ വിജയിച്ചത്.

കൂടാതെ തന്റെ വിജയത്തിന് ജാലുക്ബാരിയിലെ ജനങ്ങൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡണ്ട് ജെ പി നദ്ദ എന്നിവരോട് നന്ദി അറിയിക്കുന്നതായും ഹിമാന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചു. 2016ലെ അസം തിരഞ്ഞെടുപ്പിൽ 85,935 വോട്ടുകൾക്കായിരുന്നു ജാലുക്ബാരി സീറ്റിൽ ഹിമാന്ത ബിശ്വ ശർമ്മ വിജയിച്ചിരുന്നത്.

Leave A Reply
error: Content is protected !!