ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

നവിധി സവിനയം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളവും തമിഴ്‌നാടും ബംഗാളും ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.

കേരളത്തിലും അസമിലും ഭരണത്തിൽ തിരിച്ചെത്താൻ കോൺഗ്രസിന് സാധിക്കാത്ത പശ്ചാത്തലത്തിലാണ് രാഹുലിന്റെ വാക്കുകൾ. പുതുച്ചേരിയിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. തമിഴ്‌നാട്ടിൽ മാത്രമാണ് ഡിഎംകെയുടെ തണലിൽ കോൺഗ്രസിന് ആശ്വസിക്കാനുളള വകയുളളത്.

ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനെ അഭിനന്ദിച്ച രാഹുൽ തമിഴ്‌നാട്ടിലെ ജനങ്ങൾ മാറ്റത്തിനായിട്ടാണ് വോട്ട് ചെയ്തതെന്നും അത് നിറവേറ്റാൻ പ്രയത്‌നിക്കുമെന്നും അഭിപ്രായപ്പെട്ടു.

Leave A Reply
error: Content is protected !!