കുവൈത്തിൽ നിശാ നമസ്കാരത്തിന് നിയന്ത്രണം

കുവൈത്തിൽ നിശാ നമസ്കാരത്തിന് നിയന്ത്രണം

കുവൈത്തിൽ നിശാ നമസ്കാരത്തിന് നിയന്ത്രണം.റമസാൻ അവസാനത്തെ പത്തിൽ വിശ്വാസികൾ അർധരാത്രിയോടെ തുടങ്ങി പുലരുവോളം നിർവഹിക്കുന്ന നമസ്കാരമാണ് ഖിയാമുല്ലൈൽ.

കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ഇത്തവണ ഖിയാമുല്ലൈൽ നമസ്കാരം അർധരാത്രി 12ന് തുടങ്ങി പരമാവധി 30 മിനിറ്റിനകം പൂർത്തിയാക്കണമെന്ന് ഔഖാഫ് മന്ത്രാലയം നിർദേശിച്ചു. ഹവല്ലി, നുഗ്ര, മൈദൻ ഹവല്ലി, സാൽമിയ, ജലീബ് ഷുയൂഖ് എന്നീ മേഖലകളിൽ ഖിയാമുല്ലൈൽ നമസ്കാരത്തിന് അനുമതി ഇല്ലെന്നും മന്ത്രാലയം അറിയിച്ചു.

നമസ്കാരം അനുവദിച്ചിട്ടുള്ള പള്ളികളിൽ ആരോഗ്യസുരക്ഷക്കായുള്ള നിയന്ത്രണം കർശനമായി പാലിക്കണം.· നിരോധനം ബാധകമല്ലാത്ത മേഖലകളിൽ തറവീഹ് നമസ്കാരം അനുവദിച്ചിട്ടുള്ള എല്ലാ പള്ളികളിലും ഖിയാമുല്ലൈൽ നമസ്കാരവും ആകാം.

Leave A Reply
error: Content is protected !!