നിരോധനാജ്ഞ ലംഘനം; രാകേഷ് ടികായത്തിനെതിരെ കേസ് എടുത്ത് ഹരിയാന പോലീസ്

നിരോധനാജ്ഞ ലംഘനം; രാകേഷ് ടികായത്തിനെതിരെ കേസ് എടുത്ത് ഹരിയാന പോലീസ്

ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിനെതിരെ കേസ് എടുത്ത് ഹരിയാന പോലീസ്. നിരോധനാജ്ഞ ലംഘിച്ച കുറ്റത്തിനാണ് കേസ് എടുത്തത്.

ടികായത്തിന് പുറമേ കൂട്ടാളികളായ 12 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ ടികായത്തിനെതിരെ പരാതി ലഭിച്ചതായി പോലീസ് അറിയിച്ചു. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!