പു​തു​കേ​ര​ളം ര​ചി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ച അ​വ​സ​ര​മാ​ണ് ഈ വിജയം- കൊടിയേരി

പു​തു​കേ​ര​ളം ര​ചി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ച അ​വ​സ​ര​മാ​ണ് ഈ വിജയം- കൊടിയേരി

തി​രു​വ​ന​ന്ത​പു​രം: ഒ​രു പു​തു​കേ​ര​ളം ര​ചി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ച അ​വ​സ​ര​മാ​ണ് ഈ വിജയമെന്ന് സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ​വി​ജ​യം ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ൽ വി​ന​യാ​ന്വി​ത​രാ​യി ഇ​ട​പെ​ടു​ക​യും അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യാ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച ഭ​ര​ണ​തു​ട​ർ​ച്ച കേ​ര​ള​ത്തി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് കോ​ടി​യേ​രി പറഞ്ഞു. സ​ർ​വ​ജ​ന​സ്പ​ർ​ശി​യാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. തു​ട​ർ ഭ​ര​ണം ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. അ​തു​കൊ​ണ്ട് ഇ​ത് ച​രി​ത്ര​വി​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ തു​ട​ർ പ്ര​വ​ർ​ത്ത​ന​മാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തേ​ണ്ട​തെ​ന്നും കോ​ടി​യേ​രി പറഞ്ഞു.

Leave A Reply
error: Content is protected !!