ആദ്യ മണിക്കൂറുകളില്‍ ലീഡ് നില നിര്‍ത്തിയ സുരേഷ് ഗോപി ഒടുവിൽ പിന്തള്ളപ്പെട്ടത് മൂന്നാം സ്ഥാനത്തേക്ക്

ആദ്യ മണിക്കൂറുകളില്‍ ലീഡ് നില നിര്‍ത്തിയ സുരേഷ് ഗോപി ഒടുവിൽ പിന്തള്ളപ്പെട്ടത് മൂന്നാം സ്ഥാനത്തേക്ക്

തൃശൂര്‍: തൃശൂര്‍ എനിക്ക് തരണം എന്നാവശ്യപ്പെട്ട് താര പരിവേഷത്തോടെ എത്തിയ സുരേഷ് ഗോപി ഒടുവിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ മണിക്കൂറുകളില്‍ ലീഡ് നില നിര്‍ത്തിയ സുരേഷ് ഗോപിക്ക് 40457 വോട്ടാണ് നേടാനായത്.

ശക്തമായ ത്രികോണ മല്‍സരം അരങ്ങേറിയ മണ്ഡലമാണ് തൃശൂർ. തൃശൂരില്‍ അവസാന നിമിഷം വരേ പൊരുതി നിന്ന് പത്മജ വേണുഗോപാല്‍ 946 വോട്ടിനാണ് സിപിഐയുടെ പി ബാലചന്ദ്രനോട് പരാജയപ്പെട്ടത്.  ഇടതുതരംഗത്തില്‍ ലീഡറുടെ രണ്ട് മക്കളും പരാജയപ്പെടുകയായിരുന്നു.

സിപിഐയുടെ പി ബാലചന്ദ്രന്‍ വിജയം ആവര്‍ത്തിച്ച്‌ 44263 വോട്ട് നേടിയപ്പോള്‍ പത്മജ വേണുഗോപാല്‍ 43317 വോട്ടുകളുമായി തൊട്ടുപിറകിലെത്തി.

Leave A Reply
error: Content is protected !!