സംഘ്പരിവാറിന്റെ അക്കൗണ്ട് പൂട്ടിച്ച കേരള ജനതയെയും ഉജ്ജ്വല വിജയം നേടിയ എൽഡിഎഫിനെയും അഭിനന്ദിക്കുന്നു- വെല്‍ഫെയര്‍ പാര്‍ട്ടി

സംഘ്പരിവാറിന്റെ അക്കൗണ്ട് പൂട്ടിച്ച കേരള ജനതയെയും ഉജ്ജ്വല വിജയം നേടിയ എൽഡിഎഫിനെയും അഭിനന്ദിക്കുന്നു- വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാറിന്‍െറ അക്കൗണ്ട് പൂട്ടിച്ച കേരള ജനതയെയും ഉജ്ജ്വല വിജയം നേടിയ എൽഡിഎഫിനെയും  അഭിനന്ദിക്കുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്ബലം. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ച മണ്ഡലങ്ങളില്‍ പിന്തുണച്ച ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

യഥാര്‍ഥ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിന് പകരം ശബരിമല പോലെയുള്ള മത ധ്രുവീകരണ വിഷയങ്ങളുടെ പിറകെ പോകുകയാണ് പ്രതിപക്ഷം ചെയ്തത്. ഇത് ഇടതു വിജയത്തെ എളുപ്പമുള്ളതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനെ മാനേജ് ചെയ്യുന്നതിലും സംഘടനാപരമായി നേരിടുന്നതിലും ഇടതുമുന്നണി പ്രകടിപ്പിച്ച വൈഭവമാണ് ഇത്ര വലിയ വിജയം നേടുന്നതിന് അവരെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഘ്പരിവാര്‍ വിരുദ്ധത, കോര്‍പ്പറേറ്റ് അജണ്ടകള്‍ നടപ്പാക്കല്‍, തൊഴിലാളി വിരുദ്ധ കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍, ഭൂപ്രശ്നങ്ങള്‍, സംവരണ അട്ടിമറി, വ്യാജ ഏറ്റുമുട്ടല്‍ കൊല, കൊലപാതക രാഷ്ട്രീയം, ആശ്രിത – പിന്‍വാതില്‍ നിയമനങ്ങള്‍, പിഎസ്.സി നിയമന അട്ടിമറികള്‍, സംഘ്പരിവാര്‍ അനുകൂല പൊലീസ് നയം, സ്ത്രീ സുരക്ഷയില്‍ വരുത്തിയ വീഴ്ചകള്‍, പാലത്തായി – വാളയാര്‍ സംഭവങ്ങള്‍ ദലിത് – ആദിവാസി പ്രശ്നങ്ങള്‍ തുടങ്ങിയവയെ രാഷ്ട്രീയമായി ഉയര്‍ത്തുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.

Leave A Reply
error: Content is protected !!