സൗദി അറേബ്യയിൽ 937 പേർക്ക് കൂടി കോവിഡ്; 1,120 പേർക്ക് രോഗമുക്തി

സൗദി അറേബ്യയിൽ 937 പേർക്ക് കൂടി കോവിഡ്; 1,120 പേർക്ക് രോഗമുക്തി

സൗദി അറേബ്യയിൽ ഇന്ന് രോഗമുക്തി കൂടി. പുതുതായി 1,120 പേർ രോഗമുക്തി നേടുകയും 937 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,19,348 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,02,664 ഉം ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,705 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,351 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ചികിത്സയിലുണ്ടായിരുന്നവരിൽ 11 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,979 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്.

Leave A Reply
error: Content is protected !!