ലീഗ് നേതാവിന് മർദനമേറ്റു; സി.പി.എമ്മെന്ന് ലീഗ്, പങ്കില്ലെന്ന് സി.പി.എം.

ലീഗ് നേതാവിന് മർദനമേറ്റു; സി.പി.എമ്മെന്ന് ലീഗ്, പങ്കില്ലെന്ന് സി.പി.എം.

ചാവക്കാട്: മുസ്‌ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്തിന് മർദനമേറ്റു. പരിക്കേറ്റ സുലൈമുവിനെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി.പി.എം. പ്രവർത്തകരാണ് മർദിച്ചതെന്ന് സുലൈമു ആരോപിച്ചു. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ആശുപത്രിയിലേക്ക് ഇരുചക്രവാഹനത്തിൽ പോകാൻ ഇറങ്ങിയതായിരുന്നുവെന്ന് സുലൈമു പറഞ്ഞു.

പതിനാലാം വാർഡിലെ റോഡുകൾ സി.പി.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചിരുന്നു. അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങാനുള്ള സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് പഞ്ചായത്ത് അംഗത്തോട് സംസാരിച്ച് നിൽക്കുന്നതിനിടെ, സി.പി.എം. പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നാണ് സുലൈമുവിന്റെ പരാതി.

കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ സി.പി.എം. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. എന്നാൽ, സംഭവത്തിൽ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്നും കൺടെയിൻമെന്റ് സോണിൽ ബൈക്കിലൂടെ പോകാനെത്തിയപ്പോൾ വാർഡ് അംഗം ഉൾപ്പെടെയുള്ളവരുമായി തർക്കമുണ്ടായതാണെന്നും സി.പി.എം. നേതൃത്വം അറിയിച്ചു

Leave A Reply
error: Content is protected !!