യുഎഇയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചു

യുഎഇയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചു

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്19 ബാധിച്ച് രണ്ടു പേർ മരിച്ചു. ഇതോടെ ആകെ മരണം 1,593 ആയി. 1,847 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായും  1,791 പേർ രോഗമുക്തി നേടിയതായും  ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആകെ രോഗികൾ–5,23,795. രോഗമുക്തി നേടിയവർ–5,04,251. ചികിത്സയിലുള്ളവർ–17,951. വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

യുഎഇയിൽ 2,05,625 പേരെ കൂടി പരിശോധിച്ചതോടെ ആകെ 44.5 ദശലക്ഷം പേരിൽ പരിശോധന നടത്തിയതായി അധികൃതർ പറഞ്ഞു. രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ് ശക്തമായി നടന്നുവരുന്നതായും അറിയിച്ചു.

Leave A Reply
error: Content is protected !!