എല്‍ഡിഎഫ് തുടര്‍ഭരണത്തിനു കരുത്തു പകര്‍ന്ന് കണ്ണൂർ ജില്ല; 11-ല്‍ ഒമ്ബത് മണ്ഡലങ്ങളും ഇടതിന്

എല്‍ഡിഎഫ് തുടര്‍ഭരണത്തിനു കരുത്തു പകര്‍ന്ന് കണ്ണൂർ ജില്ല; 11-ല്‍ ഒമ്ബത് മണ്ഡലങ്ങളും ഇടതിന്

കണ്ണൂര്‍:  പതിനൊന്നില്‍ ഒമ്ബത് മണ്ഡലങ്ങളും നല്‍കി എല്‍ഡിഎഫ് തുടര്‍ഭരണത്തിനു കരുത്തു പകര്‍ന്ന് കണ്ണൂർ ജില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ കെ ശൈലജയും രാമചന്ദ്രന്‍ കടന്നപ്പള്ളിയും വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതും കണ്ണൂര്‍ ജില്ലയിൽ നിന്നാണ്.

അഴീക്കോട്( കെ വി സുമേഷ്) മണ്ഡലമാണ് എല്‍ഡിഎഫ് പുതുതായി പിടിച്ചെടുത്തത്. തളിപ്പറമ്ബില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനും തലശേരിയില്‍ എ എന്‍ ഷംസീറും വന്‍ വിജയം നേടി. ടി ഐ മധുസൂദനന്‍(പയ്യന്നൂര്‍), എം വിജിന്‍(കല്യാശേരി), കെ പി മോഹനന്‍(കൂത്തുപറമ്ബ്) എന്നിവരും തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.

ഇരിക്കൂര്‍, പേരാവൂര്‍ മാത്രമാണ് യുഡിഎഫിന്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫാണ് ഇരിക്കൂറില്‍ വിജയം കണ്ടത്. പേരാവൂരില്‍ സണ്ണി ജോസഫ് വിജയിച്ചു. പരാജിതരില്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി കെ പത്മനാഭന്‍, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി എന്നിവര്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റ് എല്‍ഡിഎഫിനും മൂന്നെണ്ണം യുഡിഎഫിനുമായിരുന്നു.

Leave A Reply
error: Content is protected !!