യുണൈറ്റഡ് പരാജയപ്പെട്ടാൽ സിറ്റിക്ക് കിരീടം

യുണൈറ്റഡ് പരാജയപ്പെട്ടാൽ സിറ്റിക്ക് കിരീടം

ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുക ആണെങ്കിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി കിരീടം ഉറപ്പിക്കും. സിറ്റിയുടെ കിരീടം വൈകിപ്പിക്കാൻ വേണ്ടി എങ്കിലും വിജയിക്കുക ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നത്തെ ലക്ഷ്യം.

കഴിഞ്ഞ മത്സരത്തിൽ റോമക്ക് എതിരെ വലിയ വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ആത്മവിശ്വാസത്തിൽ ആയിരിക്കും.
റോമക്കെതിരെ നേടിയത് വലിയ വിജയം ആയതു കൊണ്ട് തന്നെ രണ്ടാം പാദം മുൻ നിർത്തി പ്രധാന താരങ്ങൾക്ക് വിശ്രമം നൽകേണ്ട പ്രയാസവും മാഞ്ചസ്റ്റർ യുണൈറ്റഡിനില്ല.

ലിവർപൂളിന് ഈ മത്സരം നിർണായകമാണ്. ഇന്ന് യുണൈറ്റഡിനെ തോല്പ്പിച്ചില്ല എങ്കിൽ അവരുടെ ടോപ് 4 പ്രതീക്ഷകൾ ഏതാണ്ട് അസ്തമിക്കും. ചെൽസിക്ക് പിറകിൽ എത്തി സമ്മർദ്ദം ഉയർത്താൻ ഇന്ന് വിജയം നിർബന്ധമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് പരാജയപ്പെട്ടാലും അവരുടെ രണ്ടാം സ്ഥാനത്തിന് വലിയ ഭീഷണി ഇല്ല. ഇന്ന് രാത്രി 9 മണിക്കാണ് മത്സരം നടക്കുന്നത്.

Leave A Reply
error: Content is protected !!