പ്രതിപക്ഷത്തിന്‍റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണിതെന്ന് കാനം രാജേന്ദ്രന്‍

പ്രതിപക്ഷത്തിന്‍റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണിതെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്‍റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എല്ലാ വെല്ലുവിളികളെയും നേരിട്ട് പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കുമായി ഈ വിജയം സമര്‍പ്പിക്കുന്നുവെന്നും എം എന്‍ സ്‌മാരകത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ കാനം പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജനങ്ങളോടൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പരിഹാരം കാണുകയും ചെയ്‌ത ഇടതുപക്ഷ മുന്നണിക്ക് ജനങ്ങള്‍ നല്‍കിയ പ്രതിഫലമാണ് ഈ വിജയം.

യുഡിഎഫ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നു അവര്‍ ഇനിയെങ്കിലും മനസിലാക്കണം. പ്രതിപക്ഷം പ്രചരിപ്പിച്ച അപവാദങ്ങള്‍ക്കും അഴിച്ചുവിട്ട നുണ പ്രചാരണങ്ങള്‍ക്കും ജനങ്ങള്‍ ഒരു വിലയും കല്‍പ്പിച്ചില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു, അദ്ദേഹം പറഞ്ഞു..

Leave A Reply
error: Content is protected !!