കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കേസ് ; ഒരാൾകൂടി പിടിയിൽ

കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കേസ് ; ഒരാൾകൂടി പിടിയിൽ

മണ്ണാർക്കാട് : കാരാകുറിശ്ശിയിൽ കാട്ടുപന്നിയെ വെടിവച്ചുകൊന്ന കേസിൽ ഒരാൾകൂടി പിടിയിൽ. വാഴമ്പുറം കുമാരമംഗലം ബേബിയെ (57) ആണ് വനംവകുപ്പ് അറസ്റ്റുചെയ്തത്. ഏപ്രിൽ 24-ന് വീടിനുസമീപം എത്തിയ പന്നിയെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചുകൊന്നുവെന്നാണ് കേസ്. സംഭവത്തിൽ നാലുപേർക്കെതിരേയാണ് കേസുള്ളത്.

കേസിൽ കാരാകുറിശ്ശി വാഴമ്പുറം സ്വദേശികളായ പൂവത്തിങ്കൽ വിശ്വൻ (33), പുലിമൂട്ടിൽ ജിജോ ജോസഫ് (44) എന്നിവരെ വനംവകുപ്പ് പിടികൂടിയിരുന്നു. വേട്ടയ്ക്കുപയോഗിച്ച തോക്കും പിടിച്ചെടുത്തു.

മണ്ണാർക്കാട് റേഞ്ച് ഓഫീസർ യു. ആഷിഖലിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ ആർ. രാജേഷ്‌കുമാർ, ആർ. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഒരാളെക്കൂടി പോലീസ് തെരയുന്നുണ്ട് .

Leave A Reply
error: Content is protected !!